മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു; സംഭവം കോഴിക്കോട്

കോഴിക്കോട്: വെള്ളയില്‍ റെയില്‍വേ സ്റ്റേഷന്‍ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു.
സ്ഫോടക വസ്തു വാതിൽക്കൽ നിന്നിരുന്ന യാത്രക്കാരന്റെ കാലില്‍ തട്ടിത്തെറിച്ചു പുറത്തുവീണ് പൊട്ടിയതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല.
ശനിയാഴ്ച രാത്രി 10.32ന് ആണ് സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തില്‍ പൊലീസും ആര്‍പിഎഫും അന്വേഷണം ആരംഭിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version