NEWS

റോഡ് റോളർ തലകീഴായി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: കടുത്തുരുത്തിയിൽ റോഡ് റോളർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
റോഡ് റോളർ ഡ്രൈവർ കുറുപ്പന്തറ സ്വദേശി സജീവ് (42) ആണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഒൻപതോടെ ഞീഴൂർ പഞ്ചായത്തിലെ പൂവക്കോട്–അലരി റോഡിലാണ് അപകടം.

Back to top button
error: