NEWS

തൊട്ടാവാടിയുടെ ഔഷധഗുണങ്ങൾ

മ്മുടെ തൊടിയിലും മറ്റും ധാരാളമായി കാണുന്ന ഒന്നാണ് തൊട്ടാവാടി.തൊട്ടാവാടി ഒരു ഔഷധ സസ്യമാണ്.ഒട്ടനവധി ഗുണങ്ങൾ തൊട്ടാവാടിയിൽ നിന്ന് നമുക്ക് ലഭിക്കും.എന്നാൽ
പലർക്കും അതിന്റെ ഗുണങ്ങളെ കുറിച്ച് അധികം അറിവില്ല എന്നതാണ് വാസ്തവം.  തൊട്ടാവാടിക്കൊണ്ടുള്ള ഔഷധ പ്രയോഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
തൊട്ടാവാടി നന്നായി അരച്ച് ചോരയൊലിക്കുന്ന രക്താര്‍ശസ്സിലും, ഗുദഭ്രംശമുള്ള അര്‍ശസ്സിലും പുരട്ടിയാല്‍ ശമനമുണ്ടാകും.
തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന ശ്വാസംമുട്ടൽ/വലിവിന് (Bronchial Asthma) ഫലപ്രദമാണ്.
 തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് സന്ധിവേദന മാറ്റും.
 തൊട്ടാവാടിയുടെ നീരോ,ഇല ചതച്ചതോ പുരട്ടുന്നത് മുറിവുകളും വ്രണങ്ങളും കരിയാൻ സഹായിക്കും.
ഇതിന്റെ അരച്ചെടുത്ത നീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ബി.പി, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ മാറ്റാനും സഹായിക്കും.
രാത്രിയിൽ ഒരു ടീസ്പൂൺ വീതം തൊട്ടാവാടിയുടെ നീര്  ചെറുചൂടുള്ള പാലില്‍ കലക്കി കുടിക്കുന്നത് മൂലക്കുരു മാറുന്നതിന് സഹായിക്കും.
ഇതിന്റെ വേരു ഉണക്കി പൊടിച്ചത് കടുത്ത കഫ ശല്യത്തിനും ചുമക്കും ഏറെ നന്നാണ്.
250 ഗ്രാം തൊട്ടാവാടി വേര് 24 ഔൺസ് വെള്ളത്തിൽ കഷായംവെച്ച് വറ്റിച്ച് 3 ഔൺസ് ആക്കി ഓരോ ഔൺസ് വീതം ദിവസവും മൂന്നു നേരം കുറച്ചുനാൾ തുടർച്ചയായി കഴിച്ചാൽ മൂത്രാശയക്കല്ല് മാറും.
ഒരുപിടി തൊട്ടാവാടി സമൂലം എടുത്ത് വെള്ളം ചേർക്കാതെ ഇടിച്ചുപിഴിഞ്ഞ് ഒരു ടീസ്പൂൺ നീര് സൂക്ഷിച്ചു വെച്ച് പിറ്റേദിവസം അതിരാവിലെ സ്വല്പം തേനും 120 മില്ലി വെള്ളവും ചേർത്ത് ഒരു മാസക്കാലം തുടർച്ചയായി കഴിച്ചാൽ പ്രമേഹം നിയന്ത്രണവിധേയമാകും.
തൊട്ടാവാടി ഇല അരച്ച് പശുവിൻ നെയ്യിൽ കലർത്തി വേദനയും നീരും ഉള്ള ഭാഗത്ത് പുരട്ടിയാൽ നീരും വേദനയും പെട്ടെന്ന് സുഖം പ്രാപിക്കും.
തൊട്ടാവാടി സമൂലം എടുത്ത് പൂവ് നീക്കം ചെയ്തശേഷം കഴുകി വൃത്തിയാക്കി ചതച്ച് കിഴികെട്ടി ഉണ്ടാക്കുന്ന കഞ്ഞി പതിവായി കഴിച്ചാൽ മൂലക്കുരുവിന് വളരെ ഫലപ്രദമാണ്.
 തൊട്ടാവാടി ഇലയും വേരും ചതച്ചെടുക്കുന്ന നീര് പുരട്ടിയാലും മൂലക്കുരു ശമിക്കും.

Back to top button
error: