20 പാമ്പുകള്‍, രണ്ട് ആമകള്‍, ഒരു ചെറുകുരങ്ങ് തുടങ്ങി 23 ചെറു ജീവികള്‍; ഒരു ‘മിനി കാഴ്ചബംഗ്ലാവ് ‘ ബാഗില്‍കടത്തി യാത്രക്കാരന്‍; ഞെട്ടി കസ്റ്റംസ്

ചെന്നൈ: തായ്‌ലന്‍ഡില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗ് തുറന്ന കസ്റ്റംസ് അധികൃതര്‍ ആദ്യം ഒന്നു പകച്ചു, കാരണം തങ്ങള്‍ കാഴ്ചബംഗ്ലാവിലെത്തിയോ എന്ന് ആശങ്കയുണര്‍ത്തും വിധമുള്ള കാഴ്ചയായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്.

20 വിഷരഹിത പാമ്പുകള്‍, രണ്ട് ആമകള്‍, ഒരു ചെറുകുരങ്ങ് അടക്കം 23 ചെറു ജീവികളെയാണ് യാത്രക്കാരന്റ ബാഗില്‍ കണ്ടെത്തിയത്. തായ് എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ മുഹമ്മദ് ഷക്കീല്‍ എന്ന തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ ബാഗില്‍ നിന്നാണ് ഇവയെ പിടികൂടിയത്.

അഞ്ച് ഇനം പെരുമ്പാമ്പ് കുഞ്ഞുങ്ങള്‍, മധ്യ ആഫ്രിക്കയില്‍ കണ്ടുവരുന്ന ചെറു കുരങ്ങ്, സീഷ്യല്‍സ് ദ്വീപില്‍ കാണപ്പെടുന്ന ഒരിനം ആമ എന്നിവയെല്ലാം ഇയാളുടെ ബാഗില്‍ ഉണ്ടായിരുന്നു. തായ്‌ലന്‍ഡില്‍ ഇവയെ കൈവശം വയ്ക്കുന്നതും വ്യാപാരവും അനുവദനീയമാണെങ്കിലും ഇന്ത്യയിലിത് നിയമവിരുദ്ധമാണ്.

അരുമയായി വളര്‍ത്താനും അന്ധവിശ്വാസികളുടെ ആഭിചാരക്രിയകള്‍ക്കും ഇതില്‍ പലതിനേയും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയിലേക്ക് ഇയാള്‍ ഇവയെകൊണ്ടുവന്നത് എന്തിനാണ് എന്ന് വ്യക്തമല്ല. ഇവയെ തായ്‌ലന്‍ഡിലേക്ക് തിരിച്ചയക്കാനും അതിനുള്ള ചെലവ് ഇദ്ദേഹത്തില്‍ നിന്ന് ഈടാക്കാനുമാണ് സെന്‍ട്രല്‍ ഫോറസ്റ്റ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ തീരുമാനം.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version