ദേശീയ പതാക കത്തിച്ചു; മലപ്പുറത്ത് ഒരാള്‍ അറസ്റ്റിൽ

മലപ്പുറം: വഴിക്കടവില്‍ ദേശീയ പതാക കത്തിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വഴിക്കടവ് പഞ്ചായത്തിന് മുന്‍വശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രന്‍. പഞ്ചായത്തിന് മുന്‍വശമുള്ള റോഡിലാണ് മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് ദേശീയ പതാക കത്തിച്ചത്.
ദേശീയ പതാകയെ അവമതിച്ചതിനെതിരെ ദേശീയ ബഹുമതികളെ അപമാനിക്കല്‍ തടയല്‍ നിയമം 1971 എസ് (2), ഐപിസി 269, 278, കെപി ആക്‌ട് 120 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. എസ്‌ഐ ജോസ് കെ ജി, എസ് സിപിഒ സുനില്‍ കെ കെ, സിപിഒ അലക്സ് വര്‍ഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version