കണ്ണൂര്‍ വിമാനത്താവളത്തില്‍ 80 ലക്ഷത്തിന്റെ സ്വര്‍ണവേട്ട

കണ്ണൂര്‍: മട്ടന്നൂരിലെ രാജ്യാന്തര വിമാനത്താവളത്തില്‍ 80 ലക്ഷത്തിന്റെ സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശികളായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രണ്ട് യാത്രക്കാരില്‍ നിന്നായി 1531 ഗ്രാം സ്വര്‍ണം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയവരില്‍ നിന്ന് 80 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം കണ്ടെത്തിയത്.

കാസര്‍കോട് ചേര്‍ക്കളം സ്വദേശിയായ ഇബ്രാഹിമില്‍ നിന്ന് 335 ഗ്രാം സ്വര്‍ണം പിടികൂടി. ഇതിന് 17.48 ലക്ഷം രൂപയുടെ മൂല്യമുണ്ട്. രണ്ടാമനില്‍ നിന്ന് 62.50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version