ആളെക്കൊല്ലാന്‍ കുഴിമാത്രമല്ല…; ബൈക്ക് നിയന്ത്രണം വിട്ട് മൂടിയില്ലാത്ത ഓടയില്‍വീണ് യാത്രക്കാരന് ഗുരുതര പരുക്ക്

പത്തനംതിട്ട: നിയന്ത്രണം നഷ്്ടമായ ബൈക്ക് മറിഞ്ഞ് മൂടിയില്ലാത്ത ഓടയില്‍വീണ് യാത്രക്കാരന് ഗുരുതര പരുക്ക്.
പത്തനംതിട്ട വള്ളിക്കോടുണ്ടായ ബൈക്കപകടത്തില്‍ വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് തലയ്ക്ക് പരുക്കേറ്റത്.

ചന്ദനപ്പളളി കോന്നി റോഡില്‍ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് സ്ലാബില്ലാത്ത ഓടയിലേക്ക് മറിഞ്ഞായിരുന്നു അപകടം. നാട്ടുകാര്‍ ഇടപെട്ട് യദു കൃഷ്ണനെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യദുകൃഷ്ണന്‍.

അപകടസാധ്യത മുന്‍ നിര്‍ത്തി റോഡിലെ ഓടയ്ക്ക് സ്ലാബ് ഇടണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അധികൃതര്‍ തയാറായിരുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു. തങ്ങളുടെ പരാതികേട്ടിട്ടും നടപടിയെടുക്കാത്ത അധികൃതരും അപകടത്തിന്റെ ഉത്തരവാദികളാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version