KeralaNEWS

സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം

ദില്ലി: സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹരായി.

വിജിലന്‍സ് മേധാവി എഡിജിപി മനോജ് എബ്രാഹമിന് രാഷ്ട്രപതിയുടെ മെഡലുണ്ട്. കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിനും സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

കുര്യാക്കോസ് വിയു, പിഎ മുഹമ്മദ് ആരിഫ്, സുബ്രമണ്യന്‍ ടി കെ, സജീവന്‍ പി സി, സജീവ് കെകെ, അജയകുമാര്‍ വി നായര്‍, പ്രേംരാജന്‍ ടിപി, അബ്ദുള്‍ റഹീം അലികുഞ്ഞ്, രാജു കെ വി, ഹരിപ്രസാദ് എംകെ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

Back to top button
error: