CrimeNEWS

വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 14.40 ലക്ഷം രൂപ തട്ടി; കന്നഡ നടന്‍ അറസ്റ്റില്‍

ബെംഗളൂരു: വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ കന്നഡ നടന്‍ യുവരാജിനെ അറസ്റ്റ് ചെയ്തു. നടന്റെ സഹായികളായ 2 യുവതികള്‍ക്കും 2 യുവാക്കള്‍ക്കും എതിരെ കേസെടുത്തു.

73 വയസ്സുകാരനായ വ്യവസായിക്ക് നടന്റെ നിര്‍ദേശപ്രകാരം യുവതികള്‍ നഗ്‌നചിത്രങ്ങള്‍ അയയ്ക്കുകയും തുടര്‍ന്ന് ഇയാളെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇതേസമയം, പൊലീസ് എന്ന വ്യാജേനയെത്തിയ 2 പേര്‍ മൊബൈലിലെ നഗ്‌നചിത്രങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടി. ഭീഷണി തുടര്‍ന്നപ്പോഴാണു പൊലീസിനെ സമീപിച്ചത്.

 

Back to top button
error: