NEWSWorld

സൗദിയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. 82 പേര്‍ ഗുരുതരനിലയില്‍. 24 മണിക്കൂറിനിടെ പുതുതായി 105 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 134 പേര്‍ കൂടി രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,853 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 798,698 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,269 ആയി. രോഗബാധിതരില്‍ 3,886 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഗുരുതരനിലയിലുള്ളവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

24 മണിക്കൂറിനിടെ 6,376 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 28, ജിദ്ദ 19, ദമ്മാം 14, ഹുഫൂഫ് 6, മക്ക 5, മദീന 4, അബ്ഹ 4, ബുറൈദ 3, ത്വാഇഫ് 2, അല്‍ബാഹ 2, ദഹ്‌റാന്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Back to top button
error: