CrimeNEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍; സ്‌നേഹം നടിച്ച് രാത്രി കാലങ്ങളില്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പ്രണയം നടിച്ചുള്ള പീഡനം പുറത്തറിഞ്ഞത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ കഠിനംകുളം സ്വദേശി മനു മാധവിനെയാണ് പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റു ചെയ്തത്.

അകന്ന ബന്ധുവായ പതിനാറുകാരിയെ 32 കാരനായ പ്രതി മോട്ടോര്‍ ബൈക്കില്‍ കയറ്റി പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രാത്രി രണ്ടു മണിക്ക് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മിസ്സിംഗിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തന്നെയാണ് കണ്ടെത്തി സ്റ്റേഷനില്‍ ഹാജരാക്കിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.

സ്‌നേഹം നടിച്ച് രാത്രി കാലങ്ങളില്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം, സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്‌സോ കേസുകളുടെ എണ്ണം കുത്തനെ കൂടി. ലോക്ഡൗണില്‍ കുട്ടികള്‍ വീടുകാര്‍ക്കൊപ്പം കഴിഞ്ഞ കാലയളവില്‍ തന്നെയായിരുന്നു കൂടുതല്‍ പീഡനങ്ങളും നടന്നത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്‌സോ കേസുകളിലെ വലിയൊരു ശതമാനം ഇരകള്‍ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരില്‍ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് ഒതുങ്ങി രണ്ട് വര്‍ഷത്തെ കൊവിഡ് കാലത്ത് കുട്ടികള്‍ വീടുകളില്‍ തന്നെയാണ് കഴിഞ്ഞത്. പത്ത്, പ്ലസ് ടു ക്ലാസുകളിലൊഴികെ ഭൂരിഭാഗം കുട്ടികളും മാസങ്ങള്‍ തുടര്‍ച്ചയായി സ്‌കൂളുകളിലേക്ക് എത്തിയില്ല. എന്നാല്‍ സ്വന്തം വീടുകള്‍ തന്നെയാണോ കുട്ടികള്‍ക്ക് അരക്ഷിതമാകുന്നത് എന്ന ചോദ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ വിവരാവകാശ രേഖ. 2013 മുതല്‍ സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കുത്തനെ കൂടുകയാണ്. 2019ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 362 പോക്‌സോ കേസുകളാണ് കൂടിയത്. എന്നാല്‍ 2020ല്‍ തുടങ്ങിയ കൊവിഡ് കാലത്ത് വര്‍ധനവ് 767ലെത്തി.

 

Back to top button
error: