ദേശീയപതാക ചുരുട്ടിക്കൂട്ടിയ നിലയിൽ; എസ്ബിഐ കോട്ടാങ്ങൽ ബ്രാഞ്ചിനെതിരെ പരാതി

പത്തനംതിട്ട: മല്ലപ്പള്ളി ചുങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ കോട്ടാങ്ങല്‍ ബ്രാഞ്ചില്‍ ദേശീയ പതാക തെറ്റായ രീതിയിൽ പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതി.
ബാങ്കിന്റെ ഷട്ടറിന് പുറത്തെ ഗ്രില്ലിൽ ചുരുട്ടിക്കൂട്ടിയ നിലയിലാണ് ദേശീയ പതാക കാണപ്പെട്ടത്.വെള്ളിയാഴ്ചയാണ് സംഭവം.
ഇത് ദേശീയ പതാകയോടുള്ള അനാദരവാണെന്ന് കാട്ടി പൗരസമിതിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
എന്നാൽ തിരുവല്ല ഓഫിസില്‍നിന്ന് ലഭിച്ച പതാക യാതൊരുവിധ അപാകതയുമില്ലാതെ വ്യാഴാഴ്ച രാവിലെയാണ് ബാങ്കില്‍ പ്രദര്‍ശിപ്പിച്ചതെന്നും അന്ന് ബാങ്കില്‍ ഇടപാടുകള്‍ നടത്തുന്നതിനായി എത്തിയവര്‍ മുഴുവന്‍ കണ്ടിരുന്നതായും ഇതില്‍ യാതൊരു അപാകതയും ആരുടെ ശ്രദ്ധയിലും പെട്ടില്ലെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.പക്ഷെ വെള്ളിയാഴ്ച രാവിലെ ബാങ്കില്‍ എത്തുമ്ബോള്‍ ദേശീയ പതാക അഴിച്ച്‌ ചുരുട്ടികൂട്ടി കെട്ടിയ നിലയിലായിരുന്നു.ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് മനസ്സിലാകുമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version