NEWS

യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്‍ : റബ്ബർ ഉത്പന്നങ്ങളുണ്ടാക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു.ചാത്തമംഗലം കട്ടാങ്ങല്‍ പേട്ടുംതടായില്‍ ജിഷ (38) യാണ് മരിച്ചത്.

കമ്ബനിമുക്ക് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങിയതോടെ ഇവരുടെ കഴുത്ത് മുറുകിപ്പോകുകയായിരുന്നു.ഉടനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

ഭര്‍ത്താവ്: പരേതനായ വിനോദ്. മകള്‍: അനാമിക.

Back to top button
error: