മന്ത്രിയാകണം; ബീഹാറിൽ കോൺഗ്രസ് പണി തുടങ്ങി

പാ​​​റ്റ്ന: അപ്രതീക്ഷിതമായി ബി​​​ഹാ​​​റി​​​ല്‍ ഭരണകക്ഷിയുടെ ​​​​​ ഭാ​​​ഗ​​​മാ​​​യതോടെ കോ​​​ണ്‍​​​ഗ്ര​​​സി​​​ൽ മന്ത്രി സ്ഥാനത്തിനു വേണ്ടി അടിതുടങ്ങി.
അ​​​ടു​​​ത്ത​​​യാ​​​ഴ്ച മ​​​ന്ത്രി​​​സ​​​ഭാ വി​​​ക​​​സ​​​നം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. 19 എം​​​എ​​​ല്‍​​​എ​​​മാ​​​രാ​​​ണു കോ​​​ണ്‍​​​ഗ്ര​​​സി​​​നു​​​ള്ള​​​ത്.

ത​​​നി​​​ക്ക് മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഖ​​​ഗാ​​​രി​​​യ സ​​​ദ​​​ര്‍ എം​​​എ​​​ല്‍​​​എ ഛത്ര​​​പ​​​തി യാ​​​ദ​​​വ് കോ​​​ണ്‍​​​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ന്‍​​​ഡി​​​നു ക​​​ത്ത​​​യ​​​ച്ചു. കോ​​​ണ്‍​​​ഗ്ര​​​സി​​​ലെ ഏ​​​ക യാ​​​ദ​​​വ എം​​​എ​​​ല്‍​​​എ​​​യാ​​​ണു താ​​​നെ​​​ന്നും ത​​​ന്നെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​​​ക്കു​​​ള്ള സ​​​ന്ദേ​​​ശ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണു ഛത്ര​​​പ​​​തി യാ​​​ദ​​​വി​​​ന്‍റെ വാ​​​ദം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version