ആഭരണങ്ങള്‍കൊണ്ട് മാറിടം മറച്ച് ഫോട്ടോ ഷൂട്ട്, ജാനകി സുധീറിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

ജാനകി സുധീറിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു. കൈയിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും തലയില്‍ മുലപ്പൂവും ചൂടിയാണ് ജാനകിയുടെ ഫോട്ടോ കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ എത്തിയത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങള്‍കൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്.

ബിഗ് ബോസ് മലയാളം നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് നടി ജാനകി സുധീറിനെ ആരാധകർക്ക് കൂടുതൽ പരിചിതയായത്. നേരത്തെ ചില ഷോർട്ട് ഫിലിമുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയ ആയിരുന്നെങ്കിലും കൂടുതൽ പ്രശസ്തയാകുന്നത് ബിഗ് ബോസിലൂടെ ആയിരുന്നു. ബിഗ് ബോസിൽ ഒരാഴ്ച മാത്രം ചെലവഴിച്ചെങ്കിലും പ്രേക്ഷകർക്കിടയിൽ ജാനകി ഏറെ സ്വീകാര്യത നേടി. സോഷ്യൽ മീഡിയയിലെ ജാനകിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഓണത്തോട് അനുബന്ധിച്ച്‌ നടന്ന ഈ ഫോട്ടോഷൂട്ടില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത് രൗണത് ശങ്കറാണ്. ഇത്തരം ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ നേരത്തേയും ജാനകി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് പ്രയാസമല്ലാത്ത രീതിയിലുള്ള, ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ച്‌ ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.

സിനിമ നടി എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ജാനകിയുടെ കരിയർ ചാർട്ട്. മോഡലായും താരം അറിയപ്പെടുന്നുണ്ട്.  ‘ചങ്ക്സ്’, ‘ഒരു യമണ്ടൻ പ്രേമകഥ’ തുടങ്ങിയ സിനിമകൾക്കൊപ്പം ‘ഈറൻ നിലാവ്’, ‘തേനും വയമ്പും’ തുടങ്ങിയ സീരിയലുകളിലും ജാനകി വേഷമിട്ടിട്ടുണ്ട്.
‘ഹോളി വൗണ്ട്’ എന്ന ചിത്രം റിലീസിനൊരുങ്ങുമ്പോൾ ഒരു ജാനകി ഒരു ലെസ്ബിയൻ കഥാപാത്രമായാണ് അതിൽ എത്തുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version