NEWS

തീവ്രവാദബന്ധം ഉണ്ടെന്ന് സംശയിക്കുന്ന ആറു പേർ ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി :തീവ്രവാദബന്ധം ഉണ്ടെന്ന് സംശയിക്കുന്ന ആറു പേർ ഡൽഹിയിൽ പിടിയിൽ.
കിഴക്കൻ ഡൽഹിയിലെ ആനന്ദ് വിഹാറിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്.ഇവരിൽ നിന്നും തോക്കുകളും 2000-ൽ ഏറെ വെടിയുണ്ടകളും കണ്ടെടുത്തു.ലക്നൗവിലേക്കുള്ള ട്രെയിൻ കയറാൻ ആനന്ദ് വിഹാർ റയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തത്.തോക്ക് പാർട്സ് പാർട്സായി അഴിച്ചനിലയിലായിരുന്നു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്. മാര്‍ക്കറ്റുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്. ഹോട്ടലുകളും വാഹനങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. സംശയംതോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്.അടുത്തിടെ വാടകയ്ക്ക് താമസിക്കാനെത്തിയവരുടെയും അന്യസംസ്ഥാനക്കാരുടെയും വീട്ടുജോലിക്കാരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Back to top button
error: