NEWS

‘ഹര്‍ ഘര്‍ തിരംഗ’ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനവുമായി ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദ്

ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ഹര്‍ ഘര്‍ തിരംഗ’ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനവുമായി വിവാദ ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദ്.
ദേശീയപതാക നിര്‍മിക്കുന്നത് മുസ്‌ലിംകളാണെന്നും അതിനാല്‍ ഹിന്ദുക്കള്‍ ആരും അത് വാങ്ങരുതെന്നുമാണ് നരസിംഹാനന്ദിന്റെ ആഹ്വാനം.
സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.ബംഗാളില്‍നിന്നുള്ള സലാഹുദ്ദീന്‍ എന്നു പേരുള്ള ഒരു മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള കമ്ബനിയില്‍നിന്നാണ് കാംപയിനിനായി കൂടുതല്‍ പതാക എത്തുന്നതെന്ന് വിഡിയോയില്‍ പറയുന്നു. ഹിന്ദുക്കളുടെ പണംകൊണ്ട് മുതലാളിമാരാകുന്ന മുസ്‌ലിംകള്‍ ആ പണം ഹിന്ദുക്കളെ തന്നെ കൊല്ലാനാണ് ഉപയോഗിക്കുന്നതെന്നും നരസിംഹാനന്ദ് ആരോപിക്കുന്നു.
ഈ പതാക കാംപയിന്‍ ബഹിഷ്‌ക്കരിക്കണം. വീട്ടില്‍ പതാക കെട്ടണമെങ്കില്‍ ഏതെങ്കിലും പഴയത് ഉണ്ടെങ്കില്‍ എടുത്തുവയ്ക്കുക.ഈ വഴിക്ക് മുസ്ലീങ്ങൾക്ക് ഒരു പൈസ പോലും നല്‍കരുത്. ഈ നേതാക്കന്മാര്‍ക്ക് ഒരു പാഠംകൂടിയാകണമത്. ദേശീയപതാകയെ തന്നെ ബഹിഷ്‌ക്കരിക്കണം. ഈ കൊടിയാണ് നിങ്ങളെ നശിപ്പിച്ചത്. എല്ലാ ഹിന്ദുവിന്റെ വീട്ടിലും ഭഗവധ്വജമാണ് ഉണ്ടാകേണ്ടതെന്നും നരസിംഹാനന്ദ് ആഹ്വാനം ചെയ്യുന്നു.

Back to top button
error: