മരുമകൾക്ക് മറ്റൊരു യുവാവുമായി ബന്ധം;അമ്മായിയമ്മ മരുമകളുടെ തലവെട്ടിമാറ്റി

വിജയവാഡ: മറ്റൊരു യുവാവുമായി ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് അമ്മായിയമ്മ മരുമകളുടെ തലവെട്ടിമാറ്റി.ആന്ധ്രാപ്രദേശിലെ അന്നമ്മയ ജില്ലയിലെ റായ്ചോട്ടിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
35 കാരിയായ മരുമകള്‍ വസുന്തരയുടെ തലയാണ് ഭര്‍തൃമാതാവ് സുബ്ബമ്മ വെട്ടിയത്. തുടര്‍ന്ന് വെട്ടിയ തലയുമായി ആറ് കിലോ മീറ്റർ നടന്ന് ഇവർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
 മരുമകള്‍ക്ക് പ്രദേശത്ത് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് സുബ്ബമ്മ സംശയിച്ചിരുന്നു.അതിനിടയിലാണ് പൊതുടാപ്പിൽ നിന്നും വെള്ളം എടുക്കാൻ പോയ മരുമകൾ ഇയാളുമായി സംസാരിക്കുന്നത് സുബ്ബമ്മ കാണുന്നത്.തിരികെ വീട്ടിലെത്തിയ യുവതിയെ സുബ്ബമ്മ വെട്ടിവീഴ്ത്തുകയായിരുന്നു.തുടർന്ന് അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇവരുടെ മകനും ഭാര്യയും തമ്മിൽ സ്ത്രീധനത്തെച്ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.സംഭവസമയം ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
സംഭവത്തിൽ സുബ്ബമ്മയ്ക്കും മകനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version