രാഖി പൂര്‍ണിമ പൂജയെ ചൊല്ലിയുള്ള തർക്കം;ഒരു വീട്ടിലെ നാലുപേരെ യുവതി കൊലപ്പെടുത്തി

കൊൽക്കത്ത: രക്ഷാബന്ധൻ രാഖി പൂര്‍ണിമ പൂജയെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരു വീട്ടിലെ നാലുപേരെ യുവതി കൊലപ്പെടുത്തി.
കൊല്‍ക്കത്ത ഹൗറയിലെ എംസി ഘോഷ് ലെയ്നില്‍ ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. മാധബി (58), ദേബാഷിസ് (36), ഭാര്യ രേഖ (31), ഇവരുടെ 13 വയസ്സുകാരി മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇവരുടെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട ദേബാഷിസും ഭാര്യയും മകളും അമ്മയോടൊപ്പം താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി 10.30 ഓടെ വീട്ടില്‍ രാഖി പൂര്‍ണിമ ആഘോഷിക്കുന്നതിനെ ചൊല്ലി കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.തര്‍ക്കം രൂക്ഷമായതോടെ ഇളയ മരുമകൾ പല്ലബി കഠാര എടുത്ത് അമ്മായിയമ്മയെ കുത്തുകയായിരുന്നു.ദേബാഷിസും ഭാര്യയും മകളും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ അവരെയും കുത്തി.
ഇതിൽ മാധബി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.മറ്റുള്ളവർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version