മോഷ്ടിച്ച എന്‍ഫീല്‍ഡ്, എന്‍ഡവര്‍ ബൈക്കുകളുമായി വില്‍ക്കാന്‍ ആക്രിക്കടയില്‍; പതിനേഴുകാരനും യുവാവും അറസ്റ്റില്‍

അടൂര്‍: മോഷ്ടിച്ച ബൈക്കുകള്‍ വില്‍ക്കാന്‍ ആക്രിക്കടയിലെത്തിയ യുവാവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും അറസ്റ്റില്‍. കൊട്ടാരക്കര പുലമണ്‍ രഞ്ജുഭവനില്‍ രഞ്ജു(24), കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി (17) എന്നിവരെയാണ് ഇന്നലെ െവെകിട്ട് അഞ്ചരയോടെ കസ്റ്റഡിയില്‍ എടുത്തത്.

മോഷ്ടിച്ച റോയല്‍ എന്‍ഫീല്‍ഡ്, എന്‍ഡവര്‍ െബെക്കുകളുമായി പഴകുളത്തുള്ള ആക്രിക്കടയിലാണ് വില്‍പ്പനയ്‌ക്കെത്തിയത്. മോഷ്ടിച്ച വാഹനങ്ങളാണെന്നു മനസിലാക്കിയ കടയുടമ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസെത്തി നടത്തിയ ചോദ്യം ചെയ്യലില്‍ വാഹനങ്ങള്‍ മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. രഞ്ജു കൊണ്ടു വന്നത് കെഎല്‍ 24 എല്‍ 2514 ഡിസ്‌കവര്‍ െബെക്കും പതിനേഴുകാരന്‍ കൊണ്ടു വന്നത് കെഎല്‍ 24 ജി 6378 റോയല്‍ എന്‍ഫീല്‍ഡ് െബെക്കുമാണ്.കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പോലീസ് ചോദ്യംചെയ്തു വരികയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version