ഗോവയ്ക്ക് പോകാനുള്ള തിരക്കില്‍ പ്രവാസിദമ്പതികള്‍ പ്ലാറ്റ്‌ഫോമില്‍ മറന്നുവച്ചത്, 3 സ്മാര്‍ട്ട് ഫോണ്‍, 2550 സൗദി റിയാല്‍, പാസ്‌പോര്‍ട്ട് എന്നിവയടങ്ങിയ ഹാന്‍ഡ് ബാഗ്

ചെങ്ങന്നൂര്‍: ഗോവയ്ക്ക് പോകാനുള്ള തിരക്കില്‍ പ്രവാസികളായ ദമ്പതിമാര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മറന്നുവച്ചത് മൂന്നുലക്ഷത്തോളം രൂപ വരുന്ന സാധനങ്ങള്‍ അടങ്ങിയ ഹാന്‍ഡ് ബാഗ്.

മുംെബെയ്ക്കുള്ള ഗരീബ്‌രഥ് എക്‌സ്പ്രസില്‍ ഗോവയ്ക്ക് പോകാന്‍ തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ കുറ്റൂര്‍ സ്വദേശികളും പ്രവാസി ദമ്പതികളുമായ ഹരികുമാറും ഭാര്യ രാജിയുമാണ് വിലപിടിച്ച സാധനങ്ങള്‍ അടങ്ങിയ ബാഗ് പ്ലാറ്റഫോം ബഞ്ചില്‍ മറന്നശേഷം യാത്ര പുറപ്പെട്ടത്.

ബാഗ് ശ്രദ്ധയില്‍പ്പെട്ട ആര്‍.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സന്തോഷ് ഇത് ആര്‍.പി.എഫ്. സ്‌റ്റേഷനിലെത്തിച്ചു. മൂന്നു സ്മാര്‍ട്ട് ഫോണുകള്‍, 2550 സൗദി റിയാല്‍, പാസ്‌പോര്‍ട്ട്, വില പിടിപ്പുള്ള രേഖകള്‍ ഉള്‍പ്പെടെ മൂന്നു ലക്ഷം രൂപയുടെ സാധനങ്ങള്‍ ബാഗില്‍ ഉണ്ടായിരുന്നു.

ട്രെയിനില്‍ കയറിയശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം ദമ്പതികള്‍ അറിയുന്നത്. തുടര്‍ന്ന് മറ്റൊരു യാത്രക്കാരന്റെ ഫോണ്‍ വാങ്ങി തങ്ങളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ സുരക്ഷിതമായി ആര്‍.പി.എഫ്. പക്കലുണ്ടെന്നറിഞ്ഞു. പിന്നാലെ ആര്‍.പി.എഫ്. സ്‌റ്റേഷനിലെത്തി ഇവ തിരിച്ചുവാങ്ങി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version