CrimeNEWS

വൈദികന്റെ മകനെ മോഷ്ടാവാക്കിയത് തുടര്‍ച്ചയായ ലോട്ടറിയെടുപ്പ്; ബാധ്യതകള്‍ തീര്‍ക്കാന്‍ വിദേശത്തുള്ള സഹോദരന്റെ ഭാര്യയുടെ സ്വര്‍ണമടക്കം മോഷ്ടിച്ചു

കോട്ടയം: ലോട്ടറി എടുത്തുണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ആരുമറിയാതെ പല തവണകളായി മോഷണം. ഒടുവില്‍ പിടിയില്‍. കഴിഞ്ഞ ദിവസം കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ വൈദികന്റെ മകനെയാണു പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവാഴ്ച പണം മോഷ്ടിച്ച ശേഷം പുറത്തു നിന്നെത്തിയ കള്ളനാണെന്നു വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പ്രതിയായ ഷിനോയെ കുടുക്കിയത്. തുടര്‍ച്ചയായി ലോട്ടറി എടുത്ത് ഇയാള്‍ വന്‍ ബാധ്യതക്കാരനായി മാറിയിരുന്നു. മൂന്നു മാസമായി സ്വന്തം വീട്ടില്‍ നിന്ന് സ്ഥിരമായി സ്വര്‍ണം മോഷ്ടിച്ചു.

മൂന്നു തവണയായി 12 വളകള്‍ മോഷ്ടിച്ച് വില്‍ക്കുകയോ, പണയം വയ്ക്കുകയും ചെയ്തുവെങ്കിലും ആരും അറിഞ്ഞിരുന്നില്ല. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കിയായിരുന്നു മോഷണം. കറുകച്ചാല്‍, കോട്ടയം എന്നിവിടങ്ങളില്‍ ആഭരണങ്ങള്‍ എത്തിച്ച് വിറ്റു. വിദേശത്തുള്ള സഹോദരന്റെ ഭാര്യയുടെ സ്വര്‍ണവും മോഷ്ടിച്ചു.
ചൊവ്വാഴ്ച പാദസ്വരവും മാലയും മോതിരവും മോഷ്ടിച്ചു. തുടര്‍ന്ന് കുറ്റകൃത്യം മറയ്ക്കാനായി മുറിക്കുള്ളില്‍ മുളകുപൊടി വിതറി. മോഷ്ടിച്ച പണം തൊട്ടടുത്തുള്ള കടയില്‍ ഒളിപ്പിച്ചു. സ്വര്‍ണാഭരണങ്ങള്‍ കടയുടെ പിന്നില്‍ കുഴിച്ചിട്ടു.

സംഭവത്തിനു പിന്നാലെ സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയതുമുതലാണ് െഷെനു പോലീസിന്റെ സംശയനിഴലിലാകുന്നത്. മുളകുപൊടി കവറിന്റെ ബാച്ച് നമ്പര്‍ പരിശോധിച്ച് അന്വേഷണം നടത്തി. മോഷണം നടന്ന സമയം ഷിനുവിന്റെ മൊെബെല്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇന്നലെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് െഷെനു കുറ്റം സമ്മതിച്ചത്. െഷെനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Back to top button
error: