ഒരു സിനിമയ്ക്ക് ഇതിലും മികച്ച പ്രമോഷൻ കിട്ടാനുണ്ടോ;’ന്നാ താൻ കേസുകൊട്’

കുഞ്ചാ​ക്കോ​ ​ബോ​ബ​നെ നായകനാക്കി ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ന്‍​ ​​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും നിര്‍വഹിച്ച ‘ന്നാ പോയി കേസുകൊട്’ എന്ന ചിത്രം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങൾക്കും വഴിവച്ചിരിക്കുകയാണ്.

റിലീസ് ദിനത്തില്‍ പുറത്തിറക്കിയ പോസ്റ്ററാണ് വിവാദത്തിന് കാരണമായിത്തീര്‍ന്നത്.’തിയേറ്റുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍.ഇതിനെതിരെയാണ് വിമര്‍ശനമുയരുന്നത്.

ചാനല്‍ ചര്‍ച്ചകളില്‍ നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്.

വിമര്‍ശനം കടുത്തതോടെ വിശദീകരണവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റര്‍ സര്‍ക്കാരിനെതിരല്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. പരസ്യം സര്‍ക്കാരിനെതിരല്ല. എന്നാല്‍ ഒരു സാമൂഹികപ്രശ്നം ഉന്നയിക്കുന്നുണ്ട്.ഇത് താൻ ശരിക്കും ആസ്വദിച്ചു എന്നാണ് താരം പറയുന്നത്.

‘പരസ്യം കണ്ടപ്പോള്‍ ചിരിച്ചു, ആസ്വദിച്ചു. എന്നാല്‍ കേരളത്തിലെയല്ല, തമിഴ്‌നാട്ടിലെ കുഴിയാണ് സിനിമയിലെ പ്രതിപാദ്യവിഷയം’- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രം മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. റിലീസ് ദിനത്തിലുണ്ടായ വിവാദങ്ങള്‍ ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് കൂട്ടി എന്നതുറപ്പാണ് .മികച്ച പ്രേക്ഷക പ്രതികരണത്തിന് പുറമെ നെഗറ്റീവ് പബ്ലിസിറ്റി കൂടിയായതോടെ ചിത്രത്തിന്റെ മെെലേജ് കൂടുകയാണ് ചെയ്തത്.

 

 

റോഡിലെ കുഴികളും അപകടങ്ങളും വിവാദമായിരിക്കുന്ന സമയത്താണ് സമാന വിഷയം സംസാരിക്കുന്ന ചിത്രം എത്തുന്നതെന്നതും ശ്രദ്ധേയം. റോഡിലെ കുഴികള്‍ അടയ്‌ക്കണം എന്ന കോടതി വിധിയും വന്നിരുന്നു. ഈ സാഹചര്യത്തില്‍ തന്നെ പുറത്തിറങ്ങിയതും ചിത്രത്തിന് ഏറെ ഗുണകരമായിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version