ലോകകപ്പ്:ഖത്തറില്‍ വീട്ടുവാടക കുത്തനെ ഉയരുന്നു

ദോഹ: ലോകകപ്പ് അടുത്തതോടെ ഖത്തറില്‍ വീട്ടുവാടക കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. 30 ശതമാനത്തിലേറെയാണ് ചിലയിടങ്ങളില്‍ വാടക കൂടിയത്.
ലോകകപ്പ് ഫുട്‌ബോള്‍ കഴിയും വരെ ഖത്തറിലെ വീട്ടുവാടക ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് സൂചന.
 ലോകകപ്പ് അടുത്തതോടെ അപ്പാര്‍ട്‌മെന്റുകളുടെ ആവശ്യകതയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.ഇത് ഉടമസ്ഥര്‍ മുതലെടുത്തതോടെയാണ് വാടക കുത്തനെ ഉയര്‍ന്നത്.
ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകര്‍ക്ക് സൗകര്യമൊരുക്കാന്‍ സുപ്രീം കമ്മിറ്റിയും ജീവനക്കാര്‍ക്ക് താമസമൊരുക്കാന്‍ കോര്‍പ്പറേറ്റ് കമ്ബനികളും വന്‍ തോതില്‍ വില്ലകളും അപ്പാര്‍ട്‌മെന്റുകളും ബുക്ക് ചെയ്യുന്നുണ്ട്
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version