ഓണക്കിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും.ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്.കിറ്റ് വിതരണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.

ഈ മാസം 17 മുതല്‍ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിക്കും. ഒണക്കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷ്യവസ്തുക്കളുടെ പാക്കിംഗ് തുടരുകയാണ്. ഇക്കുറി വെള്ളിച്ചെണ്ണ പ്രത്യേകമായാകും വിതരണം ചെയ്യുക. എഎവൈ കാര്‍ഡുകാര്‍ക്ക് ആയിരിക്കും ആദ്യം കിറ്റ് വിതരണം ചെയ്യുക. പിന്നീട് മറ്റ് കാര്‍ഡുകളുള്ള ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്യും.

 

 

തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഇക്കുറി ഓണക്കിറ്റില്‍ ഉണ്ടാകുകയെന്നും അനില്‍ വ്യക്തമാക്കി.

 

 

സംസ്ഥാനത്ത് കിറ്റ് വിതരണം വൈകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version