KeralaNEWS

വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ പാറയിടുക്കിനിടയില്‍പ്പെട്ട് മരിച്ചു

തൃശ്ശൂര്‍: മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തിലിറങ്ങിയ ഇരുവരും പാറയിടുക്കിനിടയില്‍ കുടുങ്ങുകയായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

അക്ഷയും സാന്റോയും ഉള്‍പ്പെടെ മൂന്നുപേരാണ് രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടം കാണാനെത്തിയത്. തുടര്‍ന്ന് അക്ഷയും സാന്റോയും വെള്ളത്തിലിറങ്ങി. മൂന്നാമത്തെയാള്‍ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി വെള്ളച്ചാട്ടത്തിന് പുറത്തും നിന്നു.

പാറയിടുക്കിലെ കുഴിയില്‍ കുടുങ്ങി മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും ഫയര്‍ഫോഴ്സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

പുറത്തെടുത്തപ്പോഴേക്കും ഇരുവരുടെയും ജീവന്‍ നഷ്ടമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരുകാലത്ത് അപകടങ്ങള്‍ തുടര്‍ക്കഥയായിരുന്ന ഇവിടെ, സുരക്ഷ ശക്തമാക്കിയതോടെ താല്‍ക്കാലിക ആശ്വാസം ഉണ്ടായെങ്കിലും
ഇപ്പോള്‍ വീണ്ടും രണ്ടുജീവനുകള്‍ പൊലിഞ്ഞിരിക്കുകയാണ്.

 

Back to top button
error: