കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം

കൊച്ചി: ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമര്‍ശനം.’തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററില്‍ കുറിച്ചിരുന്ന വാചകമാണ് വിവാദമായത്.
തുടർന്ന് കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം രൂക്ഷമാകുകയായിരുന്നു.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’ തിയറ്റര്‍ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററാണ് വിമര്‍ശനത്തിന് വഴിവച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്.
“സര്‍ക്കാരിനെതിരെ ഒരു ട്രോളും സിനിമക്ക് ഒരു പ്രൊമോഷനും കൊള്ളാം, വഴിയിലെ കുഴിയില്‍ വീണു പരിക്കുപറ്റിയാല്‍ ചാക്കോച്ചന്‍ ആശുപത്രി ചിലവ്‌ നല്‍കുമോ.., ദേശീയ കുഴിയോ, സംസ്ഥാന കുഴിയോ?”, എന്നിങ്ങനെയാണ് കുഞ്ചാക്കോയുടെ പോസ്റ്റ് താഴെ വരുന്ന കമന്റുകള്‍.
“കുഴി അടച്ചിട്ട് വരാം അപ്പോഴേക്കും പടം ടെലഗ്രാമില്‍ കിട്ടുമല്ലോ, ഒരു സിനിമ വിജയിക്കണമെങ്കില്‍ എല്ലാവരുടെയും സപ്പോര്‍ട്ട് വേണം അത് മനസിലാക്കിയാല്‍ നല്ലത്” -എന്നിങ്ങനെ പോകുന്നു കമന്റുകൾ
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version