ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം

റാന്നി : സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം.റാന്നി-മല്ലപ്പള്ളി റോഡിൽ കരിങ്കുറ്റി പള്ളിക്ക് സമീപം ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.
കോട്ടയത്തു നിന്നും റാന്നിയിലേക്ക് വന്ന ധന്യ ബസും റാന്നിയിൽ നിന്ന് നെല്ലിക്കമൺ ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.സമീപത്ത് പാർക്ക് ചെയ്തിരുന്ന ലോറിയെ മറികടക്കുന്നതിനിടയിൽ കാറ് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഏതാനും യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ റാന്നി മാർത്തോമ്മാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version