CrimeNEWS

രണ്ടുവര്‍ഷം ഒപ്പം താമസിച്ച യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ യുവാവ് അറസ്റ്റില്‍

പൊന്‍കുന്നം: െലെംഗികാതിക്രമ കേസില്‍ യുവാവ് അറസ്റ്റില്‍. തമ്പലക്കാട് പാലോലില്‍ കെ. സന്ദീപ്(36)ആണ് അറസ്റ്റിലായത്. അതീജീവിതയുടെ പരാതിയില്‍ പൊന്‍കുന്നം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സന്ദീപ് തന്റെ സുഹൃത്തായ യുവതിയുടെ കൂടെ രണ്ടു വര്‍ഷക്കാലമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഇയാള്‍ യുവതിയുടെ സമ്മതമില്ലാതെ പ്രകൃതിവിരുദ്ധ െലെംഗിക ബന്ധത്തിന് മുതിര്‍ന്നു എന്നാണ് പരാതി.

തുടര്‍ന്ന് അതിജീവിത പൊന്‍കുന്നം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊന്‍കുന്നം എസ്.എച്ച്.ഒ: എന്‍. രാജേഷ്, എസ്.ഐ: റെജിലാല്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രിയ എന്‍.എസ്. എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: