CrimeNEWS

സിനിമാ സ്‌റ്റൈലില്‍ ബംഗളുരുവിലെ കെട്ടിടങ്ങളുടെ മുകളിലൂടെയും തിരക്കുള്ള റോഡിലൂടെയും പാഞ്ഞ് മയക്കുമരുന്ന് കേസ് പ്രതി; ഓടിച്ചിട്ട് പിടിച്ച് കേരളാ പോലീസ്

പന്തളം: ലോഡ്ജില്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുത്ത കേസിലെ പ്രതി ബംഗളുരുവില്‍ അറസ്റ്റില്‍. കണ്ണൂര്‍ പട്ടാനുര്‍ കോലോലം കൂടാലി ഫാത്തിമാ മന്‍സില്‍ അച്ചു എന്ന് വിളിക്കുന്ന വി.പി. സിദ്ധിക്ക്(34) ആണ് അറസ്റ്റിലായത്. പ്രതി ബംഗളുരുവിലുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ബംഗളുരു സിറ്റിയിലെ യലഹങ്കയില്‍ പോലീസ് സംഘം എത്തി.

ഇത് മനസിലാക്കിയ സിദ്ധിക്ക് ഇവിടെനിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് െസെബര്‍ പോലീസിന്റെ സഹായത്തോടെ ഇയാളുടെ മൊെബെല്‍ ഫോണ്‍ ലൊക്കേഷന്‍ തിരഞ്ഞപ്പോള്‍ യലഹങ്കയില്‍നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള ഹമ്മനഹള്ളിയിലുണ്ടെന്ന് മനസിലായി.

പോലീസ് സംഘം അവിടെയെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാനായി പ്രതിയുടെ ശ്രമം. സിനിമാ സ്‌െറ്റെലില്‍ പോലീസിനെ വട്ടം കറക്കി കെട്ടിടങ്ങളുടെ മുകളിലൂടെയും തിരക്കുള്ള റോഡിലൂലൂടെയും അതിവേഗം പാഞ്ഞ ഇയാളെ പോലീസ് സംഘം മണിക്കൂറുകളോളം പിന്തുടര്‍ന്ന് ഓടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

രണ്ടു മൊെബെല്‍ ഫോണുകളും വെയിങ് മെഷീനും ഇയാളില്‍നിന്നു കണ്ടെടുത്തു. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ: നജീബ്, സി.പി.ഒ: ശരത്, നാദിര്‍ഷാ, അര്‍ജുന്‍. രഘു, ഡാന്‍സാഫ് എസ്.ഐ: അജി സാമുവല്‍, സി.പി.ഒ: സുജിത്, െസെബര്‍ സെല്ലിലെ എസ്.സി.പി.ഒ: ആര്‍.ആര്‍. രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Back to top button
error: