CrimeNEWS

നെഞ്ചുവേദനയെത്തുടര്‍ന്ന് സുഹൃത്തിന്റെ കൂടെ ആശുപത്രിയിലെത്തിയ യുവാവ് മടങ്ങാന്‍ തുടങ്ങവേ കുഴഞ്ഞുവീണു മരിച്ചു

തലയോലപ്പറമ്പ്: ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ യുവാവ് മടങ്ങാന്‍ നേരം കുഴഞ്ഞുവീണു മരിച്ചു. തലയോലപ്പറമ്പ് കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിന് സമീപം രാജഭവനില്‍ രാജപ്പന്‍ നായരുടെ മകന്‍ അനൂപ് ആര്‍. നായര്‍ (40) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30-ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തിന്റെ കൂടെ കാറില്‍ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു അനൂപ്.

ഇസിജി എടുത്ത ശേഷം കുത്തിവയ്പ് കഴിഞ്ഞ് മറ്റു കുഴപ്പമൊന്നും ഇല്ലാത്തതിനെത്തുടര്‍ന്ന് തിരികെ ഇറങ്ങുന്നതിനിടെ ആശുപത്രിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: പരേതയായ സരോജിനിയമ്മ. ഭാര്യ: അശ്വതി.

Back to top button
error: