NEWS

ഏഴു വയസ്സുകാരനു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

തൃശ്ശൂര്‍: ഏഴു വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച ചാലിശ്ശേരി സ്വദേശി പിടിയില്‍.
ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി സിറാജുദ്ദീന്‍ (30) ആണ് പിടിയിലായത്. ജൂണ്‍ മാസം 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തൃത്താല സി ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസ് നടപടികള്‍, പ്രതിയെ കോടതിയില്‍ ഹാജരാക്കി ഒറ്റപ്പാലം ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

Back to top button
error: