ട്രെയിന്‍ കയറാനെത്തിയ 17-കാരിയെ വഴിയോര കച്ചവടക്കാർ കൂട്ടബലാൽസംഗം ചെയ്തു

ന്യൂഡൽഹി: പുരാണദില്ലി റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ കയറാന്‍ പോയ 17-കാരിയെ പീഡനത്തിനിരയാക്കി. റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനായി സഹായം തേടിയ പതിനേഴുകാരിയെ വഴിയോര കച്ചവടക്കാരാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

 

 

 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ വഴിയോര കച്ചവടക്കാരായ ഫരീദാബാദ് സ്വദേശി ഹര്‍ദീപ് നഗര്‍ (21), ആഗ്ര ജില്ലയിലെ രാഹുല്‍ (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ദില്ലി റെയില്‍വേ സ്റ്റേഷന് സമീപം കച്ചവടം നടത്തുന്നവരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version