11 കെവി വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം

കുമരകം: കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണ യുവാവിന് സമീപത്തെ 11 കെവി വൈദ്യുതി ലൈനില്‍ തട്ടി ദാരുണാന്ത്യം.
ഇടുക്കി ചെറുതോണി കരിമ്ബന്‍മണിപ്പാറ കോച്ചേരിക്കുടിയില്‍ ജോളിയുടെ മകന്‍ അമല്‍(24) ആണ് മരിച്ചത്.ഹോട്ടല്‍ ജീവനക്കാരനാണ് അമല്‍.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.മറ്റൊരു സ്ഥലത്ത് തമാസിക്കുന്ന അമല്‍ ബോട്ട് ജെട്ടിയിലെ ലോഡ്ജില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ കുപ്പിവെള്ളവുമയി എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ ടെറസില്‍ കാണുമെന്ന് കരുതി അവിടെ എത്തിയപ്പോള്‍ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം കേട്ട് താഴേക്ക് നോക്കുന്നതിനിടെ വീഴുകയായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version