നഴ്സ് ട്രെയിന്‍ തട്ടി മരിച്ചു

കിളിമാനൂര്‍ :എഴുകോണ്‍ ഇ.എസ്.ഐ ആശുപത്രിയിലെ നഴ്സ് ട്രെയിന്‍ തട്ടി മരിച്ചു.കടയ്ക്കൽ ശ്രീമന്ദിരത്തില്‍ എസ്.എസ് ബിന്ദുവാണ് (52) മരിച്ചത്.
തിങ്കള്‍ ഉച്ചയോടെ എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. കൊല്ലത്തേക്ക് പോയ ട്രെയിനാണ് തട്ടിയത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്.കഴിഞ്ഞ നാല് വര്‍ഷമായി എഴുകോണില്‍ സ്റ്റാഫ് നഴ്സായ ബിന്ദു ഇ.എസ്.ഐ.ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ബിന്ദുവിനെ ഫോണിലും മറ്റും കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍ മരിച്ചത് ബിന്ദുവാണെന്ന് വ്യക്തമായത്. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ദേശീയപാതയിലെ ബസ് സ്റ്റോപ്പിലേക്ക് റെയില്‍വെ ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടം. ഭര്‍ത്താവ്: ശ്രീകുമാരന്‍ നായര്‍. മകള്‍: ആര്യശ്രീ.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version