വനിതാസഹകരണ ബാങ്ക് ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ചു, ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: പീഡനക്കേസില്‍ ഒളിവിലായിരുന്ന കണ്ണൂർ നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. കൃഷ്ണകുമാറിനെ ബാംഗ്ലൂരുവിൽ നിന്നും  എ സി പി,  ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ജൂലൈ 20 നാണ്  പി വി കൃഷ്‌ണകുമാർ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ്‌ കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയായിരുന്നു കൃഷ്‌ണകുമാർ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version