NEWS

റാന്നി ഔട്ടർ റിങ് റോഡ് വഴി കെഎസ്ആർടിസി ഗ്രാമവണ്ടികൾ തുടങ്ങണമെന്ന് ആവശ്യം

റാന്നി : കോടികൾ ചെലവിട്ട് ഉന്നതനിലവാരത്തിൽ വികസിപ്പിച്ച റാന്നി ഔട്ടർ റിങ് റോഡ് വഴി കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം.
ചെല്ലക്കാട്-പൂഴിക്കുന്ന്, പുള്ളോലി-നെല്ലിക്കമൺ, ഉന്നക്കാവ്-പൂമല എന്നീ ഗ്രാമീണ റോഡുകൾ വികസിപ്പിച്ചാണ് ഔട്ടർ റിങ് റോഡ് നിർമ്മിച്ചിരിക്കുന്നത്.ഇതിൽ ഏറിയ പങ്കും അങ്ങാടി പഞ്ചായത്തിന് കീഴിൽ വരുന്ന പ്രദേശങ്ങളാണ്.അതിനാൽത്തന്നെ അങ്ങാടി പഞ്ചായത്താണ് ഇതിന് മുൻകൈ എടുക്കേണ്ടത്.
പൊതു​ഗതാ​ഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ് സർവീസാണ് ​’ഗ്രാമവണ്ടി’.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കെഎസ്ആർടിസി ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.ബസുകളുടെ ഇന്ധന ചെലവും ജീവനക്കാരുടെ താമസ ചെലവും തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം എന്നാണ് നിബന്ധന.

Back to top button
error: