CrimeNEWS

വിവാഹക്കാര്യം പറഞ്ഞപ്പോള്‍ ഇപ്പോള്‍ കഴിയില്ല എന്ന് പറഞ്ഞ് ഒഴിവാക്കിയെന്ന്; പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റില്‍

കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വഞ്ചിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ചങ്ങനാശേരി ചെത്തിപ്പുഴ മുക്കാടന്‍ ടോണി ചെറിയാനെ(35)യാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ പരാതിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് അതിജീവിത വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ കഴിയില്ല എന്ന് പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു.

തുടര്‍ന്ന് അതിജീവിത ഈസ്റ്റ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ഈസ്റ്റ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ: യു. ശ്രീജിത്ത്, എസ്.ഐ: ജിജി ലൂക്കോസ്, സി.പി.ഒമാരായ പ്രതീഷ് രാജ്, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: