CrimeNEWS

കഞ്ചാവു നിറച്ച ബാഗുമായി ബിഹാര്‍ സ്വദേശികള്‍ പിടിയില്‍

പത്തനംതിട്ട: കഞ്ചാവു നിറച്ച ബാഗുമായിനിന്ന ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. ബീഹാര്‍ മഥെല്‍ പുര സുഖാസെന്‍ ഏഴാം വാര്‍ഡില്‍ കുന്ദന്‍ മണ്ഡല്‍ (31), കുമോദ് (23) എന്നിവരെയാണ് പിടികൂടിയത്. രണ്ട് കിലോയിലധികം കഞ്ചാവും ഇവരില്‍നിന്ന് കണ്ടെടുത്തു.

അബാന്‍ ജങ്ഷനില്‍ അബാന്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഡി.എഫ്.സി. ബാങ്കിനു സമീപത്തുനിന്നാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ച ബാഗുമായി ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് എസ്.ഐ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍ സ്ഥലത്തെത്തി എക്‌െസെസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷിജുവിനെ വിളിച്ചുവരുത്തി പരിശോധിപ്പിച്ച് പിടിച്ചത് കഞ്ചാവാണെന്ന് ഉറപ്പാക്കി. എസ്.ഐ: ആതിര പവിത്രന്‍, എ.എസ്.ഐ: രാജീവ്, എസ്.സി.പി.ഒമാരായ മണിലാല്‍, മെഹമൂദ്, സി.പി.ഒമാരായ വിഷ്ണു, ഇജാസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: