അവധി ദിവസങ്ങളിലും പോസ്റ്റ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കും

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം വരെ അവധിദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും പോസ്റ്റ് ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

ആസാദി കാ അമൃത് മഹോത്സവം, ഹര്‍ ഘര്‍ തിരംഗ പ്രചാരണം എന്നിവയുടെ ഭാഗമായാണ് നടപടി. ദേശീയ പതാകയുടെ വില്‍പ്പനയും വിതരണവും സാധ്യമാക്കാനാണ് സ്വാതന്ത്ര്യദിനം വരെ എല്ലാദിവസവും പോസ്റ്റ് ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്.

 

 

ദേശീയ പതാകയുടെ വില്‍പ്പനയും വിതരണവും സുഗമമായി നടപ്പാക്കുന്നതിന് അവധി ദിവസങ്ങളായ ഓഗസ്റ്റ് ഒന്‍പത്, 14 തീയതികളില്‍ പോസ്റ്റ് ഓഫീസുകളില്‍ പ്രത്യേക ക്രമീകരണം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള എല്ലാ പോസ്റ്റ് ഓഫീസുകള്‍ക്കും ഇത് ബാധകമാണ്. ഇതിനായി കുറഞ്ഞത് ഒരു കൗണ്ടര്‍ എങ്കിലും തുറക്കാനും നിര്‍ദേശത്തില്‍ പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version