NEWS

ബസിന്‍റെ പിന്‍വശം തട്ടിയുണ്ടായ അപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു

തൃശൂർ :അന്തിക്കാട് സ്കൂട്ടര്‍ മറികടക്കാന്‍ ശ്രമിച്ച സ്വകാര്യ ബസിന്‍റെ പിന്‍വശം തട്ടിയുണ്ടായ അപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു.

പേരാമംഗലം സഞ്ജീവനി പ്രകൃതി ചികിത്സ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ മുറ്റിച്ചൂര്‍ സ്വദേശി ഡോ. നിത്യ ടിന്‍റു ഉണ്ണികൃഷ്ണന്‍ (29) ആണ്​ മരിച്ചത്.

തിങ്കളാഴ്ച രാവിലെ മുതുവറയിലായിരുന്നു അപകടം. സ്കൂട്ടറില്‍ ബസിന്‍റെ പിന്‍വശം തട്ടി ഡോക്ടര്‍ ബസിന്‍റെ പിന്‍ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

 

 

ഭർത്താവ്: ഉണ്ണികൃഷ്ണൻ. മകന്‍: ധ്രുവ് കൃഷ്ണ (2). പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും.

Back to top button
error: