NEWS

ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നതായി പോലീസ്.ഇത്തരക്കാരുടെ കെണിയിൽ പെടാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കാതിരിക്കുക.
ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അപരിചിതർക്ക് കൈമാറാതിരിക്കുക.
മെസ്സഞ്ചർ വഴിയും  മറ്റും അയച്ചുകിട്ടുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
 ഉപയോഗിക്കാത്ത മൊബൈൽ നമ്പരുകൾ റദ്ദാക്കാം


മറ്റാരെങ്കിലും നിങ്ങളുടെ ഐ ഡി പ്രൂഫ് കൊടുത്ത് സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ നമുക്കതു സ്വയം കണ്ടെത്താന്‍ സാധിക്കും.ആദ്യം നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസറില്‍ tafcop.dgtelecom.gov.in/ എന്ന ലിങ്ക് തുറക്കുക.അങ്ങനെ തുറന്നു കഴിയുമ്ബോള്‍ നമ്മള്‍ ഇപ്പോള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ നമ്ബര്‍ ഈ വെബ്സൈറ്റിലെ “enter your mobile number” എന്ന ബോക്സില്‍ ടൈപ്പ് ചെയുക.


എന്നിട്ട് താഴെ ഉള്ള “get your OTP”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക അതിനുശേഷം otp മൊബൈല്‍ നമ്ബറില്‍ വന്നു കഴിയുമ്ബോള്‍ OTP എന്റര്‍ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.അപ്പോള്‍  പുതിയൊരു പേജ് ഓപ്പണായി വരും. അവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ചേര്‍ത്ത ഐഡി പ്രൂഫ് വച്ച്‌ എടുത്ത മറ്റു നമ്ബറുകളും കാണാന്‍ സാധിക്കും.

ഇനി ഏതെങ്കിലും മൊബൈല്‍ നമ്ബര്‍ നിങ്ങള്ക്ക് നിങ്ങളുടെ അനുവാദത്തോടെ അല്ല എടുത്തിട്ടുള്ളതെങ്കില്‍ ആ നമ്ബറിന്റെ നേരെയുള്ള ബോക്സില്‍ ക്ലിക്ക് ചെയ്തു സെലക്‌ട് ചെയുക എന്നിട്ട് “this is not my number ” എന്നുള്ള ബോക്സില്‍ ക്ലിക്ക് ചെയ്ത് അതിന് താഴെയുള്ള  റിപ്പോര്‍ട്ട് പ്രസ് ചെയ്താല്‍ ആ നമ്ബര്‍ പിന്നീട് നിങ്ങളുടെ ഐഡി പ്രൂഫില്‍ നിന്നും റിമൂവ് ആകുകയും പിന്നീട് കട്ട് ആകുകയും ചെയ്യും.

 

 

അതുപോലെ തന്നെ മറ്റൊരു ഓപ്ഷന്‍ ഒരു നമ്ബര്‍ നിങ്ങളുടേതാണ് എങ്കിലും അത് ഉപയോഗിക്കുന്നില്ലയെങ്കില്‍ രണ്ടാമത്തെ ബോക്സിലുള്ള “this is my number not required ” എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക പിന്നീട് ആ നമ്ബര്‍ നിങ്ങളുടെ ഐഡി യില്‍ നിന്ന് റിമൂവ് ആകും.

Back to top button
error: