റാന്നിയിൽ നിന്നും കാണാതായ ആളുടെ മൃതദേഹം ആറൻമുളയിൽ കണ്ടെത്തി

റാന്നി : റാന്നിയിൽ നിന്നും കാണാതായ ബിൽഡിംഗ് കോൺട്രാക്ടറുടെ മൃതദേഹം ആറന്മുളയിൽ കണ്ടെത്തി.
ബിൽഡിംഗ് കോൺട്രാക്ടർ മന്ദമരുതി നീരേറ്റുകാവ് തേക്കടയിൽ വീട്ടിൽ ശ്രീകുമാർ ടി.പി (42)യുടെ മൃതദേഹമാണ് ആറന്മുള കച്ചേരിപ്പടിക്ക് സമീപം പമ്പാനദിയിലെ മാലേത്ത് കടവിൽ നിന്നും കണ്ടെത്തിയത്.റാന്നിയിൽ നിന്നും ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ആറന്മുള പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.ഭാര്യയും ഒരു മകളുമുണ്ട്.സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ആഗസ്റ്റ് 06 മുതലാണ് ഇദ്ദേഹത്തെ റാന്നിയിൽ നിന്നും കാണാതായത്. രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയ ശ്രീകുമാർ ഉച്ചക്ക് 12 മണിയോടെ റാന്നി പാലത്തിനു സമീപം കാർ പാർക്ക് ചെയ്തശേഷമാണ് അപ്രത്യക്ഷമായത്.കാറിൽ മൊബൈൽ ഫോണും പേഴ്സും വെച്ചിരുന്നു. റാന്നി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version