കോട്ടയത്ത് അയൽവാസിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

കോട്ടയം: ഭാര്യ അയൽവാസിയുടെ വീട്ടിൽ ഉണ്ടെന്നു കരുതി അയാളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
 പാമ്പാടി കൂരോപ്പട  പുളിയുറുമ്പ് ഭാഗത്തിൽ ചീരംപറമ്പിൽ വീട്ടിൽ ഐസക്ക് മകൻ വിൽസൺ ഐസക്ക് (45) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ തന്റെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അയാളെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നു.
അയൽവാസിയുമായുള്ള ബന്ധത്തെ ചൊല്ലി വിൽസനും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു.ഇന്ന്  വിൽസൺ വീട്ടിൽ വന്ന സമയത്ത് ഭാര്യയെ കാണാതിരിക്കുകയും തുടർന്ന് ഭാര്യ അയൽവാസിയുടെ  വീട്ടിൽ ഉണ്ട് എന്ന സംശയത്താൽ അയാളുടെ വീട്ടിൽ കയറി  വെട്ടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ്  സംഘം സ്ഥലത്ത് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാമ്പാടി സ്റ്റേഷൻ  എസ്.ഐ മാരായ ലെബി മോൻ, തോമസ് എം. ജോർജ്, എ.എസ്.ഐ രമേഷ് കുമാർ, സിവിൽ പോലീസ് ഓഫീസറായ ദയാലു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version