NEWS

തിരുവല്ല‍യിൽ വയോധികൻ ട്രെയിനിന് മുമ്പിൽ ചാടി മരിച്ചു

തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ അജ്ഞാതനായ വയോധികൻ ട്രെയിനിന് മുമ്പിൽ ചാടി മരിച്ചു.രണ്ടാം പ്ലാറ്റ്ഫോമിന്റെ തുടക്ക ഭാഗത്തായി ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം.
തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോയ പരശുറാം എക്സ്പ്രസിന് മുമ്പിൽ ചാടിയാണ് ഇയാൾ മരിച്ചത്.ട്രെയിൻ പ്ലാറ്റ്ഫോംവിട്ട ശേഷമാണ് മൃതദേഹം കണ്ടത്.
തിരുവല്ല പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Back to top button
error: