കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് വെട്ടേറ്റു

കൊല്ലം : പെരിനാട് ഇടവട്ടത്ത് രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു.
 
 
ഡിവൈഎഫ്‌ഐ പൂജപ്പുര യൂണിറ്റ് സെക്രട്ടറി അഭിലാഷ് (26-ചന്തു), യൂണിറ്റ് കമ്മിറ്റി അംഗം യദുകൃഷ്ണ(22) എന്നിവര്‍ക്കുനേരെയായിരുന്നു ആക്രമണം.
 
ഞായറാഴ്ച രാത്രി ഒമ്ബതോടെയാണ് സംഭവം.യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ആദര്‍ശിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിൽ വയറിന് കുത്തേറ്റ അഭിലാഷിന്റെ പരിക്ക് ഗുരുതരമാണ്.
 
അഭിലാഷിന്റെ നേതൃ-ത്വത്തില്‍ അടുത്തിടെ നിരവധിപേരാണ് ബിജെപി വിട്ട് സിപിഐ എമ്മിനൊപ്പമെത്തിയത്. ഇതിന്റെ വൈരാഗ്യമാണെന്നാണ് സൂചന. ആദര്‍ശ്, വിപിന്‍, വിശാഖ്, രാജേന്ദ്രന്‍പിള്ള തുടങ്ങി എട്ടോളം പേർ അടങ്ങിയ ആര്‍എസ്‌എസ് സംഘമാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
 
 
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version