പട്ടാപകൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തി, കൊലപാതകം മോഷണ ശ്രമത്തിനിടയിൽ എന്ന് പൊലീസ്

സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥയായ വീട്ടമ്മയെ പ​ട്ടാ​പ്പ​ക​ല്‍​ ​കൊല​പ്പെ​ടു​ത്തി​ ​കി​ണ​റ്റി​ല്‍​ ​കെ​ട്ടി​ത്താ​ഴ്ത്തി.​ ​ ​ത​ല​സ്ഥാ​ന​ ന​ഗ​ര​ത്തി​ലെ ​കേശവദാസ​പു​രം​ ​ര​ക്ഷാ​പു​രി​ ​റോ​ഡ്,​ ​മീ​നം​കു​ന്നി​ല്‍​ ​വീ​ട്ടി​ല്‍​ ​ദി​ന​രാ​ജി​ന്റെ​ ​ഭാ​ര്യ​ ​മ​നോ​ര​മ​ ​(68​)​യാ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​വീ​ട്ടി​ല്‍​ ​നി​ന്ന് ​അ​റു​പ​തി​നാ​യി​രം​ ​രൂ​പ​യും​ ​നഷ്ടമായിട്ടുണ്ട്. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്.

മ​നോ​ര​മ​യെ​ ​കാ​ണാ​നി​ല്ലെ​ന്ന​ ​വിവരത്തെ​ ​തു​ട​ര്‍​ന്ന് ​നടത്തി​യ​ ​തെ​ര​ച്ചി​ലി​ലാ​ണ് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​പ​തിനൊന്നര മ​ണി​യോ​ടെ​ ​സ​മീ​പ​ത്തെ​ ​ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത​ ​വീ​ട്ടി​ലെ​ ​കിണ​റ്റി​ല്‍​ ​ക​ല്ലി​ല്‍​ ​കെ​ട്ടി​ത്താ​ഴ്ത്തി​യ​ ​നി​ല​യി​ല്‍​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളിയതാകാനാണു സാധ്യതയെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു. തുടർന്നു ഫയർഫോഴ്‌സ്  നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്.
മ​നോ​ര​മ​യു​ടെ​ ​വീ​ടി​ന് ​സ​മീ​പം​ ​നി​ര്‍​മ്മാ​ണം​ ​ന​ട​ക്കു​ന്ന​ ​വീ​ടി​ന്റെ​ ​പ​ണി​ക്കാ​യി​ ​എ​ത്തി​യ​ ​ബം​ഗാ​ള്‍​ ​സ്വ​ദേ​ശി​ ​ആ​ദം​ ​അ​ലി​യാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ന് ​പി​ന്നി​ലെ​ന്നാ​ണ് ​പൊ​ലീ​സ് ​ ​നി​ഗ​മ​നം.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​മു​ത​ല്‍​ ​ഇ​യാ​ളെ​ ​കാ​ണാ​നി​ല്ല.​ ​

ആ​ദം​ ​അ​ലി​​ക്കൊ​പ്പം​ ​താ​മ​സി​ക്കു​ന്ന​ ​നാ​ല് ​​ അന്യസംസ്ഥാന​ ​ തൊഴിലാളി​ക​ളെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.​ ​മ​നോ​ര​മ​യെ​ ​താ​ന്‍​ ​അ​ടി​ച്ച​താ​യി​ ഇയാൾ പറഞ്ഞു എന്ന് പിടി​യി​ലാ​യ​വ​ര്‍​ വെളിപ്പെടുത്തി. പിന്നീട് ​ആ​ദം​ ​അ​ലി​ ​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വത്രേ. കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പിന്നില്‍ കൂടുതല്‍ പേരുണ്ടൊ എന്നും സംശയുമുണ്ട്. ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​മൂ​ന്നോ​ടെ​യാ​ണ് ​മ​നോ​ര​മ​യെ​ ​കാ​ണാ​നി​ല്ലെ​ന്ന​ ​വി​വ​രം​ ​നാ​ട്ടു​കാ​രു​ടെ​ ​ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.​ ​ഇ​വ​രു​ടെ​ ​വീ​ട്ടി​ന​രി​കി​ല്‍​ ​നിന്ന് ​അ​സ്വ​ഭാ​വി​ക​മാ​യ​ ​വ​ലി​യ​ ​ശ​ബ്ദം​ ​കേ​ട്ടെ​ന്ന് ​തൊ​ട്ട​ടു​ത്ത​ ​വീ​ട്ടി​ല്‍​ ​താ​മ​സി​ക്കു​ന്ന​ ​സ്ത്രീ​ ​പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് ​നാ​ട്ടു​കാ​ര്‍​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ത്.
ദി​ന​രാ​ജ് ​വ​ര്‍​ക്ക​ല​യി​ലു​ള്ള​ ​മ​ക​ളു​ടെ​ ​വീ​ട്ടി​ല്‍​ ​പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​സം​ശ​യ​ത്തെ​ ​തു​ട​ര്‍​ന്ന് ​നാ​ട്ടു​കാ​ര്‍​ ​ദി​ന​രാ​ജി​നെ​ ​വി​വ​ര​മ​റി​യി​ച്ചു.​ ​​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ര്‍​ദ്ദേ​ശ​ ​പ്ര​കാ​രം​ ​നാ​ട്ടു​കാ​ര്‍​ ​വീ​ട്ടി​ല്‍​ ​ക​യ​റി​ ​പ​രി​ശോ​ധി​ച്ചെ​ങ്കി​ലും​ ​മ​നോ​ര​മ​യെ​ ​ക​ണ്ടി​ല്ല.​ ​അ​ല​മാ​ര​ ​തു​റ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​മ​നോ​ര​മ​യു​ടെ​ ​ക​ണ്ണ​ട​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.​

​ഭ​ര്‍​ത്താ​വെ​ത്തി​ ​തി​ര​ച്ചി​ല്‍​ ​ന​ട​ത്തി​യ​പ്പോ​ള്‍​ ​വീ​ടി​നു​ള്ളി​ല്‍​ ​സൂ​ക്ഷി​ച്ച​ 60,000​ ​രൂ​പ​യും​ ​കാ​ണാ​നി​ല്ലെ​ന്ന് ​മ​ന​സി​ലാ​യി.​ ​തു​ട​ര്‍​ന്ന് ​പോ​ലീ​സി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സും​ ​ഫ​യ​ര്‍​ഫോ​ഴ്സും​ ​സ്ഥ​ല​ത്തെ​ത്തി​ ​നാട്ടുകാര്‍ക്കൊപ്പം ന​ട​ത്തി​യ​ ​തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ​മൃ​ത​ദേ​ഹം​ ​വീ​ടി​ന്റെ​ ​തൊ​ട്ട​ടു​ത്തു​ള്ള​ ​ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത​ ​വീ​ട്ടി​ലെ​ ​കി​ണ​റ്റി​ല്‍​ ​ക​ണ്ടെ​ത്തി​യ​ത്.​ ​മൃ​ത​ദേ​ഹം​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​മോ​ര്‍​ച്ച​റി​യി​ലേ​ക്ക് ​ നീക്കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version