കരിങ്കല്ലുപയോഗിച്ച് അടുക്കളവാതില്‍ തകര്‍ത്ത് പണവും സ്വര്‍ണവും വീട്ടുപകരണങ്ങളും കവര്‍ന്നു

ചേര്‍ത്തല: അടച്ചിട്ടിരുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് പണവും സ്വര്‍ണവും വീട്ടുപകരണങ്ങളും കവര്‍ന്നു. മരുത്തോര്‍വട്ടം ജ്യോതിഭവനില്‍ സജിയുടെ വീട്ടിലാണ് മോഷണം നടന്നത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സജി ഒന്നിടവിട്ട ദിവസങ്ങളിലാണ് വീട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസം വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.അടുക്കള വാതില്‍ കരിങ്കല്ല് ഉപയോഗിച്ച് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരിയില്‍ സൂക്ഷിച്ചിരുന്ന 13 ഗ്രാം സ്വര്‍ണവും 67,000 രൂപയും വീട്ടുപകരണങ്ങളും അപഹരിച്ചു.

മോഷണത്തിനു പുറമെ വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാര്‍ഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version