HealthLIFE

നഖങ്ങളുടെയും പാദത്തിന്റെയും സൗന്ദര്യം നശിപ്പിക്കുന്ന കുഴിനഖത്തിന് പരിഹാരം

ഖങ്ങളേയും പാദത്തേയും വളരെയധികം പ്രതിസന്ധിയിലാക്കുന്നു ഒന്നാണ് കുഴി നഖം. നഖങ്ങളുടെ ആരോഗ്യം നശിക്കുന്നതിനും നഖത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും കാരണം പലപ്പോഴും കുഴി നഖമാണ്. നഖങ്ങളെ ബാധിക്കുന്ന ഫംഗസിന്റെ ശാസ്ത്രീയനാമം ഒണൈക്കോമൈക്കോസിസ് എന്നാണ്. നഖത്തിലൂടെയോ പുറംതൊലിയിലൂടെയോ ആണ് നഖത്തിന് അടിയിലുളള വിരല്‍ഭാഗത്തെ ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ ബാധിക്കുന്നത്. ഇതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും.

അണുബാധയാണ് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത്. അണുബാധ കകൂടുതലാവുമ്പോഴാണ് അത് നഖത്തിന്റെ നിറം വ്യത്യാസപ്പെടുന്നത്. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയാണ് കുഴിനഖം യഥാസമയം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കില്‍ ഇത് കൂടുതല്‍ രൂക്ഷമാകും. മാത്രമല്ല അത് പിന്നീട് പഴുത്ത് വളരെ ഭീകരമായ അവസ്ഥയിലേക്ക് എത്തുന്നു. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയ്ക്ക് നിരവധി ഔഷധങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പലതും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് കുറച്ചുകൂടി സുരക്ഷിതമായ മറ്റ് ചികിത്സകള്‍ തേടുന്നതാണ് ഉത്തമം. നാടന് ചികിത്സകളാണ് എന്തുകൊണ്ടും കുഴിനഖത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളത്. നഖത്തിലെ പൂപ്പല്‍ബാധയ്ക്ക് എതിരെ വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി ചികിത്സകളുണ്ട്.

ഇവയുടെ കാര്യക്ഷമത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വര്‍ഷങ്ങളായുള്ള ഉപയോഗത്തില്‍ നിന്ന് ഇവ ഫലപ്രദമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് പാര്‍ശ്വഫലങ്ങളുമില്ല. മാത്രമല്ല പെട്ടെന്ന് തന്നെ കുഴിനഖം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സഹായിക്കുന്നു ഈ ഒറ്റമൂലികള്‍.

  • വിനാഗിരി

വിരലുകളെ ബാധിക്കുന്ന പൂപ്പല്‍ബാധയ്ക്ക് എതിരായ ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ഔഷധങ്ങളില്‍ ഒന്നാണ് വിനാഗിരി. വിനാഗിരി ഉപയോഗിച്ച് കുഴിനഖത്തിന് ഉടന്‍ തന്നെ പരിഹാരം കാണാം. വിനാഗിരിയില്‍ അല്‍പം വെള്ളമൊഴിച്ച് അതില്‍ കാല്‍മുക്കി വെക്കാം.

  • ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനാഗിരി ഉപയോഗിച്ച് കുഴിനഖത്തെ ഇല്ലാതാക്കാം. ഇതില്‍ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് പൂപ്പല്‍ബാധയുള്ള കാലുകള്‍ പതിവായി കഴുകുക. അരമണിക്കൂര്‍ നേരം ഈ ലായനിയില്‍ കാലുകള്‍ മുക്കിവയ്ച്ചതിന് ശേഷമാണ് കഴുകേണ്ടത്. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കുക.

ചെയ്യേണ്ട രീതി: രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ മൂന്ന് തവണ ഇത് ചെയ്യണം. ഇതിന് ശേഷം പൂപ്പല്‍ബാധയുള്ള വിരലുകള്‍ നന്നായി തുടച്ച് വിറ്റാമിന്‍ ഇ പുരുട്ടുക. പൂപ്പല്‍ബാധ ഭേദമാവാന്‍ വിറ്റാമിന്‍ ഇ സഹായിക്കും. പൂപ്പല്‍ ബാധക്ക് ഏറ്റവും പ്രതിരോധം തീര്‍ക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ.

  • മോയ്സ്ചുറൈസിംഗ്

മോയ്സ്ചുറൈസിംഗ് ക്രീമുകള്‍ ഇത്തരത്തില്‍ കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് രാത്രി കിടക്കാന്‍ നേരം വിരലില്‍ തേച്ച് പിടിപ്പിച്ച് ഒരു ബാന്‍ഡേജ് ഇട്ട് ഒട്ടിച്ച് കിടക്കുക. രാവിലെ എടുത്ത് കളയണം. ഇത്തരത്തില്‍ ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ മതി ഇത് കുഴിനഖത്തെ ഇല്ലാതാക്കുന്നു.

  • ഉപ്പുവെള്ളം

ഫംഗസിനെയും ബാക്ടീരയകളെയും നശിപ്പിക്കാന്‍ ഉപ്പുവെള്ളത്തിന് കഴിയും. കടലിനടുത്ത് താമസിക്കുന്നവര്‍ക്ക് ഏറ്റവും ഫലപ്രദം കടല്‍ വെള്ളത്തില്‍ കാല്‍ ഇടുന്നതാണ്. ഉപ്പുവെള്ളത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഈ ചികിത്സ പൂപ്പല്‍ബാധയ്ക്ക് എതിരെ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആദ്യം വിരലുകളിലെ നഖം വെട്ടി വൃത്തിയാക്കുക. പൂപ്പല്‍ബാധയുള്ള സ്ഥലങ്ങളില്‍ ഉപ്പുവെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് ആവശ്യമാണ്.

  • ഹൈഡ്രജന്‍ പെറോക്സൈഡ്

ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക.

പിന്നീട് ചെയ്യേണ്ടത്: കാല്‍ പുറത്തെടുത്ത് നന്നായി തുടച്ച് ഈര്‍പ്പഹരിതമാക്കുക. വിരലുകളില്‍ ഒന്നോ രണ്ടോ തുള്ളി വിനാഗിരി പുരട്ടുക. ഷൂവിന്റെ ഉപയോഗം കുറച്ച് സാന്‍ഡലുകളോ ഫല്‍പ്ഫ്ളോപ്പുകളോ ഉപയോഗിക്കുക. ഇത് പതിവായി ചെയ്യുക. പൂപ്പല്‍ബാധ പൂര്‍ണ്ണമായും മാറുന്നത് വരെ തുടരുകയും വേണം.

  • ബേക്കിംഗ് സോഡ

ക്ഷാരഗുണം ഉള്ളതിനാല്‍ പിഎച്ച് ലെവല്‍ സംതുലിതമാക്കാന്‍ ബേക്കിംഗ് സോഡ സഹായിക്കും. ഇതോടെ ബാക്ടീരയകളുടെയും പൂപ്പലുകളുടെയും വളര്‍ച്ച തടസ്സപ്പെടും. ബേക്കിംഗ് സോഡയും ഇളംചൂട് വെള്ളവും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി പൂപ്പല്‍ബാധയുള്ള വിരലുകളില്‍ പുരട്ടുക. ഷൂവിലും കുറച്ച് അപ്പക്കാരം വിതറുക. ഇതോടെ നിങ്ങളുടെ പാദങ്ങളില്‍ പൂപ്പല്‍ബാധയുണ്ടാകുന്നത് തടയാനാകും.

  • മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിക്കുക.അല്‍പം മഞ്ഞള്‍പ്പൊടിയില്‍ വെള്ളം ഒഴിച്ച് ഇത് പഞ്ഞി ഉപയോഗിച്ച് പൂപ്പല്‍ബാധയുള്ള വിരലുകളില്‍ പുരട്ടുക. ദിവസവും മൂന്നുനേരം ഇത് ചെയ്യണം. മഞ്ഞളിന്റെ സത്ത് (300 മില്ലിഗ്രാം) ദിവസവും മൂന്നു തവണ കുടിക്കുന്നതും ഉത്തമമാണ്.

  • വേപ്പെണ്ണ

വേപ്പെണ്ണയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ നഖത്തിലെ പൂപ്പല്‍ബാധയെ ഭേദപ്പെടുത്തുകയും അവയുടെ രൂപഭംഗി മെച്ചപ്പെടുത്തുകയും ചെയ്യും. വേപ്പെണ്ണ നഖങ്ങള്‍ക്ക് മികച്ച ആരോഗ്യം പ്രദാനം ചെയ്യുകയും അവയുടെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും. നഖത്തിലും ചുറ്റും വേപ്പെണ്ണ പുരട്ടി മസാജ് ചെയ്യുക. വേപ്പെണ്ണയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങളാണ് അതിന്റെ ഗന്ധത്തിന് കാരണം.

  • വെളിച്ചെണ്ണ

വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങള്‍ പ്രശസ്തമാണ്. അപൂര്‍വ്വയിനം പൂരിത കൊഴുപ്പായ ലൗറിക് ആസിഡ് വെളിച്ചെണ്ണയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മീഡിയം ചെയ്ന്‍ ട്രൈഗ്ലിസറൈഡുകളാണ് ഈ പൂരിത കൊഴുപ്പുകള്‍. വെളിച്ചെണ്ണയ്ക്ക് ആന്റി ഇന്‍ഫല്‍മറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്.

 

Back to top button
error: