NEWSWorld

സൗദി അറേബ്യയിലെ ഗോതമ്പ് കർഷകർക്ക് 90.5 ദശലക്ഷം റിയാൽ നൽകി ‘സാഗോ’

റിയാദ്: സീസണിൽ മതിയായ അളവിൽ വിളവ് നൽകിയ 140 പ്രാദേശിക ഗോതമ്പ് കർഷകർക്ക് സൗദി അറേബ്യൻ ധാന്യ ഉൽപാദകരുടെ സംഘടന (സാഗോ) ഒമ്പത് കോടി അഞ്ച് ലക്ഷം റിയാൽ നൽകി. ഇത്രയും കർഷകരിൽനിന്ന് 52,158 ടൺ ഗോതമ്പാണ് ‘സാഗോ’ സംഭരിച്ചതെന്നും ഇവര്‍ക്ക് എട്ടു തവണയായാണ് പണം നൽകിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്തെ മൊത്തം കർഷകരിൽനിന്ന് ഇതുവരെ സാഗോ ആകെ സംഭരിച്ച ഗോതമ്പിന്റെ അളവ് 449,445 ടണ്ണായി. കർഷകരിൽനിന്ന് സാഗോ സംഭരിക്കുന്ന ഗോതമ്പ് നേരിട്ട് വിപണിയിലെത്തിക്കും. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് ഗോതമ്പ് കർഷകരും ധാന്യ ഉൽപാദകരുടെ സംഘടനയായ ‘സാഗോ’യും.

Back to top button
error: